റിയാദ് :നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ കൊച്ചിയിലേക്കുള്‍പ്പെടെ 33 സെക്ടറുകളിലേക്ക് രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ച് സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് (സൗദിയ). കഴിഞ്ഞ ദിവസം ട്വിറ്റര്‍ വഴിയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയില്‍ മറ്റു രണ്ടു സെക്ടറുകളിലേക്കു കൂടി സര്‍വീസ് ഉണ്ട്. ഇതോടെ കോവിഡ് മൂലം യാത്ര മുടങ്ങിയ നിരവധി മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരാന്‍ വഴി തെളിഞ്ഞിരിക്കുകയാണ്.
നവംബര്‍ ഒന്ന് മുതല്‍ ജിദ്ദയിലെ പുതിയ വിമാനത്താവളം വഴിയാണ് നിലവിലെ സര്‍വീസ് എന്ന് അറിയിപ്പില്‍ പറയുന്നു. ഇന്ത്യയിലേക്കുള്ള മൂന്നു സര്‍വീസുകള്‍ക്ക് പുറമെ ഏഷ്യയിലെ മറ്റു 10 സെക്ടറുകളിലേക്ക് കൂടിയുള്ള സേവനങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും. ധാക്ക, ഇസ്ലാമാബാദ്, ജക്കാര്‍ത്ത, കറാച്ചി, ക്വാലലംപൂര്‍, ലാഹോര്‍, മനില, മുള്‍ട്ടാന്‍, പെഷവാര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്. അമ്മാന്‍, അബുദാബി, ബഹ്റൈന്‍, ബെയ്‌റൂത്ത്, കുവൈത്ത്, ദുബായ് എന്നിവിടങ്ങളിലേക്കാണ് മിഡില്‍
കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും മുഴുവന്‍ സര്‍വീസുകളുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗദിയില്‍ യാത്രാവിലക്ക് താത്കാലികമായി നീക്കിയതിനെ തുടന്ന് സെപ്തംബര്‍ 15 മുതലാണ് സൗദി എയര്‍ലൈന്‍സ് രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചത്. ആരോഗ്യ മന്ത്രാലയവും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ച് ഈ ഘട്ടത്തില്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സജ്ജമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.