റിയാദ് :സൗദിയില്‍ പുതുതായി 394 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. 421 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു. 7557 സജീവ കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇതില്‍ 786 പേരുടെ നില ഗുരുതാമായി തുടരുന്നു.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 351849 ഉം മരണസംഖ്യ 5590 ഉം രോഗമുക്തി നേടിയവര്‍ 338702 ഉം ആയി. 58 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത റിയാദാണ് ഇന്നത്തെ കണക്കില്‍ മുന്നില്‍. മദീന, മക്ക, ഹായില്‍, ജിദ്ദ, ഖമീസ് മുശൈത്, യാമ്പു, ഹുഫൂഫ്, ഖതീഫ്, ദമാം എന്നീ പ്രദേശങ്ങളാണ് തൊട്ടു പിന്നില്‍.