കൊല്‍ക്കത്ത: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മാല്‍ഡയില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയെങ്കിലും ചില സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ മറ്റൊരിടത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ നിര്‍ദേശമനുസരിച്ച് താന്‍ പോലും മാല്‍ഡ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്, അതിനാല്‍ തന്നെ ഞങ്ങള്‍ അവര്‍ക്ക് പരിപാടി നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിക്കാര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ്- മമത ബാനര്‍ജി വ്യക്തമാക്കി. …