മസ്‌കത്ത് ഫെസ്റ്റിവല്‍ സന്ദര്‍ശനത്തിന് ഇതുവരെ എത്തിയത് 110,506 പേര്‍

16 second read

മസ്‌കത്ത് : മസ്‌കത്ത് ഫെസ്റ്റിവല്‍ സന്ദര്‍ശനത്തിന് ഇതുവരെ എത്തിയത് 110,506 പേര്‍. സ്വദേശികളും വിദേശികളും അടങ്ങുന്ന വലിയ സമൂഹമാണ് ദിവസവും ഫെസ്റ്റിവല്‍ വേദികളിലെത്തുന്നത്. കേരളത്തിലെ ഗ്രാമീണ ഉത്സവങ്ങളുടെ പ്രതീതി തന്നെയാണ് മസ്‌കത്ത് ഫെസ്റ്റിവല്‍ മലയാളികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

ആമിറാത്ത് പാര്‍ക്ക്, നസീം ഗാര്‍ഡന്‍, അല്‍ മദീന തീയേറ്റര്‍, ഒമാന്‍ ഓട്ടോ മൊബൈല്‍ ക്ലബ്, കല്‍ബന്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലായി അരങ്ങേറുന്ന ഫെസ്റ്റിവലിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആമിറാത്ത് പാര്‍ക്കിലും, നസീം ഗാര്‍ഡനിലും വൈകുന്നേരം നാല് മുതല്‍ 11 വരെ പ്രദര്‍ശനം നടക്കുന്നുണ്ട്. ആഴ്ച അവസാനം ആയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 12 മണി വരെ പ്രദര്‍ശനം തുടര്‍ന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …