ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവന്നിരുന്ന മലയാളി യുവാവിനെ കാണാതായതായി

16 second read

മസ്‌കത്ത്: 7 വർഷമായി ഒമാനിലെ ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തുവന്നിരുന്ന മലയാളി യുവാവിനെ കാണാതായതായി ബന്ധുക്കളുടെ പരാതി. വിജയനഗർ നിവാസി ആർ.പി.ദീപകി(30)നെക്കുറിച്ചാണ് കഴിഞ്ഞമാസം 10 മുതൽ വിവരമില്ലാത്തത്. ദീപകിന്റെ അമ്മ മഞ്ജുള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു സിറ്റി പൊലീസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു.

ഇവർ പരാതി ഒമാനിലെ ബന്ധപ്പെട്ട അധികൃതർക്കു കൈമാറിയതായാണ് വിവരം. ദീപക് ഒന്നര മാസം മുൻപാണ് നാട്ടിലെത്തിയത്. ഒമാനിലേക്ക് തിരികെ പോയശേഷം ഡിസംബർ 10നാണ് അവസാനമായി ഫോണിൽ ബന്ധപ്പെട്ടതെന്നു മഞ്ജുള പറഞ്ഞു. മസ്‌കത്തിനു സമീപത്തെ നഗരത്തിലേക്കു പോവുകയാണെന്നും 2 ദിവസത്തിനകം തിരിച്ചെത്തുമെന്നുമാണ് അറിയിച്ചത്. എന്നാൽ അതിനു ശേഷം മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …