ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീം കോടതി പരിഗണിച്ചേക്കും. സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ താത്കാലിക തിയ്യതി പ്രകാരമാണിത്. ശബരിമല വിധിയുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇവ വെവ്വേറെയാണ് പരിഗണിക്കുകയെന്നും പുനഃപരിശോധനാ ഹര്‍ജികള്‍ക്കു ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂവെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
പുനഃപരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കേണ്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി ദീര്‍ഘിപ്പിച്ചതിനെ തുടര്‍ന്ന് 22-ാം തിയ്യതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടുമില്ല. അതിനാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന തിയ്യതി മുന്നോട്ടു പോയാല്‍ റിട്ട് ഹര്‍ജി പരിഗണിക്കുന്ന തിയ്യതിയിലും വ്യത്യാസമുണ്ടായേക്കും.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…