തൊടുപുഴ: ചിന്നക്കനാല്‍ ഇരട്ടക്കൊലപാതക കേസില്‍ അഞ്ച് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് എ.എസ്.ഐമാര്‍ അടക്കം അന്വേഷണസംഘത്തിലെ അഞ്ച് പോലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍.
കേസിലെ പ്രതിയുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കിയതിനാണ് നടപടി. എ.എസ്.ഐമാരായ ഉലഹന്നാന്‍,സജി.എം.പോള്‍, ഡ്രൈവര്‍ അനീഷ്, സി പി ഒ ഓമനക്കുട്ടന്‍, ശാന്തമ്പാറ സ്റ്റേഷന്‍ ഡ്രൈവര്‍ രമേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ചിന്നക്കനാല്‍ നടുപ്പാറയില്‍ ഏലത്തോട്ടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കല്‍ ജേക്കബ് വര്‍ഗീസിനെയും സഹായി ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യയെയുമാണ് കഴിഞ്ഞ ഞായറാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കേസിലെ പ്രതിയും എസ്റ്റേറ്റ് സൂപ്പര്‍വൈസറുമായ ബോബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോട്ടോ മാധ്യമങ്ങള്‍ക്കു നല്‍കിയതാണ് നടപടിക്ക് കാരണമായത്.
ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലാണ് നടപടി എടുത്തത്. രാജാക്കാട് എസ്.ഐ അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…