കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

16 second read

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ വായിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സ്ത്രീ – പുരുഷ സമത്വത്തെ അനുകൂലിക്കുന്നു. എന്നാല്‍, സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ജനങ്ങളോടും സര്‍ക്കാരിനോടും അഭ്യര്‍ഥിക്കുന്നു.

കേരളം മത സൗഹാര്‍ദത്തിന് പേരുകേട്ട സംസ്ഥാനമാണ്. സ്ത്രീ – പുരുഷ സമത്വത്തിനും പേരുകേട്ടതാണ്. എന്നാല്‍, കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം. അവര്‍ക്ക് ആചാരങ്ങള്‍ പാലിക്കാനുള്ള അവകാശമുണ്ട്. അത് നമ്മള്‍ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …