അടൂര്‍: എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ.സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര പത്തനംതിട്ടയെ ഇളക്കി മറിച്ചു. അടൂര്‍ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമാ സംവിധായകനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ മേജര്‍ രവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കരമന അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് പിസി ജോര്‍ജ് ആശംസ പ്രസംഗം നടത്തി. ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച കേരള പദയാത്ര പാറന്തലില് സമാപിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത പദയാത്രയില്‍ പകുതിയിലധികവും സ്ത്രീകളായിരുന്നു. …