പി.വി.അന്‍വറിന്റെ പാര്‍ക്കിനു ലൈസന്‍സ് ഉണ്ടോ?; മൂന്നു ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി

0 second read

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടം പൊയിലിലുള്ള കുട്ടികളുടെ പാര്‍ക്കിന്റെ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. പാര്‍ക്കിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ചുള്ള വിവരം മൂന്നു ദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

പഞ്ചായത്തില്‍നിന്ന് പാര്‍ക്കിനുള്ള ലൈസന്‍സ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. മൂന്നു ദിവസത്തിനു ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…