തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇന്ന് സത്യം തെളിയുന്ന ദിവസമാണെന്ന് മുഖ്യപ്രതി സരിത എസ്.നായര്‍. സോളര്‍ കമ്മീഷന് തെളിവുകളെല്ലാം കൈമാറിയിരുന്നു. രാവിലെ നിയമസഭയില്‍ വയ്ക്കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും സരിത പറഞ്ഞു. സോളര്‍ വിവാദത്തിന്മേല് ജസ്റ്റിസ് ജി.ശിവരാജന് കമ്മിഷന് റിപ്പോര്‍ട്ടും അതിലുള്ള നടപടി റിപ്പോര്‍ട്ടുമാണ് സര്‍ക്കാര്‍ നിയമസഭയില്‍ വയ്ക്കുക. നിയമസഭാ സര്‍ക്കാര്‍ വെബ്സൈറ്റുകളിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. സഭാ നടപടിക്രമങ്ങളുടെ തല്‍സമയ സംപ്രേഷണവുമുണ്ടാവും. ആകെ 1073 പേജുള്ള ഇംഗ്ലിഷില്‍ തയാറാക്കിയ റിപ്പോര്‍ട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഈ പരിഭാഷയുടെ കോപ്പി …