അടൂര്‍ : കാറും ഒമനിവാനും കൂട്ടിയിടിച്ച് ഒരാള്‍മരിച്ചു. ഒമനിവാന്‍ ഓടിച്ചിരുന്ന പോരുവഴി തെക്കേടത്ത് വടക്കേതില്‍ ഷൈനു ലാവുദ്ദീന്‍ സെയിന്‍ (51) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരുക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴാംമൈലില്‍ നിന്നും അടൂരിലേക്ക് വന്ന ഒമനിവാനില്‍ അടൂര്‍ ഭാഗത്തുനിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. മരിച്ച ഷൈനുലാവുദ്ദീന്‍ സെയിനും കൂട്ടുകാരും രാവിലെ മെത്തകച്ചവടത്തിനായി അടൂരിലേക്ക് പോവുകയായിരുന്നു. അപകടത്തില്‍ ഷൈനുലാവുദ്ദീന്‍ സെയിന്‍ ഒമനിവാനില്‍ കുരുങ്ങിയ നിലയിലായിരുന്നു ഈ വിവരം അടൂര്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചിട്ടും ഒരുമണിക്കൂര്‍ശേഷമാണ് എത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരുമായി വാക്കേറ്റമുണ്ടയി. അപകടം നടന്ന് പത്ത്മിനിറ്റിനുള്ളില്‍ ഹൈവെ പോലീസാണ് സ്ഥലത്തെത്തിയതും മറ്റുള്ളവരെ ആശുപത്രിയില്‍ എത്തിച്ചതും. രാവിലെ 7.30 ന് മണകാലയില്‍ ആയിരുന്നു അപകടം
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…