പീരുമേട്: ഏലപ്പാറ ചിന്നാര്‍ മൂന്നാംവളവില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരം. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.
ഏലപ്പാറ കുറ്റിക്കപ്പറമ്പില്‍ ബ്ലസന്‍(12), മുണ്ടക്കയം എം.എസ് അപ്പാര്‍ട്ട്മെന്റ് മിനിക്കുട്ടി, ഏലപ്പാറ ഞാവിലിക്കല്‍ ലിജോ(18),പീരുമേട് പ്ലാക്കത്തടം ആഷിക് (17), ഏലപ്പാറ, പാരീസ്ഇല്ലം അമര്‍ (17) കോഴിക്കാനം തായ്വിള അതുല്‍ കൃഷ്ണ(14), ഏലപ്പാറ പുത്തന്‍പുരയ്ക്കല്‍ ശ്രേയ (13),ഏലപ്പാറ കല്ലുംപുറത്ത് ദേവനന്ദന(12), ഏലപ്പാറ വെള്ളപ്പറമ്പില്‍ ബ്ലസി(14), കിഴക്കേചെമ്മണ്ണാര്‍ മുളങ്കാട്ടില്‍ നിഥിന്‍(13), കുവപ്പള്ളി പുളമൂട്ടില്‍ ഷാനവാസ് (20), മുണ്ടക്കയം പുതുപ്പറമ്പില്‍ മറിയം ബീവി, ഏലപ്പാളം വേലംതോട്ടില്‍ ഷഹന (13), വാക്കാട് പുത്തന്‍പുരയ്ക്കല്‍ മോനിഷ(13), വാക്കാട് തുള്ളിവാളാകം ടെന്‍ഷ (13), ഏലപ്പാറ പുമ്പടിയില്‍ ഗൗരി (14), ഉപ്പുതറ കോളശേരില്‍ മാത്യു (33), പീരുമേട്, പുളിയ്ക്കല്‍ ഉണ്ണിക്കൃഷ്ണന്‍ (50), പീരുമേട് പത്തുമുടി മായാകൃഷ്ണന്‍ (59), പീരുമേട് പത്തുമുടി അരസന്‍ (42), ഏലപ്പാറ അജിഭവന്‍ സ്നേഹ (13), ഏലപ്പാറ പുത്തന്‍വീട് സിജി സ്റ്റീഫന്‍(13),ഏലപ്പാറ ജെനിഭവന്‍ ജെനിമോള്‍ (14), ബൊണാമി പൊന്‍വിലാസം ആര്യ (13), ഏലപ്പാറ വേലംതോട്ടില്‍ അന്‍സില്‍(13), പോത്തുപാറ രേഖബോത്ത് ഹൗസ് അക്സ (14), ഏലപ്പാറ പുത്തന്‍പുരയ്ക്കല്‍ ഗായത്രി (13), പമ്പാവാലി പാലമൂട്ടില്‍ ബിനോ രവീന്ദ്രന്‍(52), മേരികുളം മാടപ്പള്ളില്‍ ജോസ് (50) ഹെലുബറിയ പുത്തന്‍പുരയ്ക്കല്‍ ജിത്തു (14), ചിന്നാര്‍ വടയല്‍കൂടിവിള ആല്‍ബിന്‍ (22),ഹെലുബെറിയ പാറവിള ഫ്ളമിങ് (13), കോഴിക്കാനം പുത്തന്‍പുരയ്ക്കല്‍ സുജിത്ത്, മടുക്ക പുതുപ്പറമ്പില്‍ ജോര്‍ജ് (57), ഏലപ്പാറ കല്ലുപുറത്ത് ദേവജിത്ത് (14), പള്ളിക്കുന്ന് രേഖബ്ലോക്ക് സുനീഷ്, പമ്പുകുളം സ്വദേശി രാഹുല്‍(14) ഏലപ്പാറ മുരളിഭവന്‍ അഭിജിത്ത് (14), കോഴിക്കാനം എസ്റ്റേറ്റ് ലായം ജെന്‍ന്‍സി(13) എന്നിവര്‍ക്കാര്‍ പരിക്കേറ്റത്. പരിക്കേറ്റവരെയെല്ലാം പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് നിഥിന്‍, അതുല്‍, ഗൗരി, മാത്യു, മായകൃഷ്ണന്‍, ബിനോ എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി പീരുമേട് താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പീരുമേട് പോലീസും അഗ്‌നിശമനസേനയും ചേര്‍ന്നാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
എതിര്‍ദിശയില്‍ നിന്നും വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. ചങ്ങനാശേരിയിലില്‍ നിന്നും നെടുങ്കണ്ടത്തിന് വന്ന പള്ളിപ്പറമ്പിന്‍ എന്ന ബസാണ് അപകടത്തില്‍പെട്ടത്.