കോട്ടയം: ഭാരത് ഹോസ്പിറ്റലിലെ നേഴ്‌സ്മാരുടെ സമരം നൂറ് ദിവസത്തോടടുക്കുമ്പോഴും മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സമരം കണ്ട ഭാവമില്ല. സമരത്തിന്റെ പ്രധാന സംഘാടകരായ കുമരകം സ്വദേശികളായ ദമ്പതികളുടെ സാന്നിധ്യമാണ് ഇതിന് കാരണം.
ഗ്രാമവികസന വകുപ്പില്‍ വി ഇ ഒ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരനായ വൈക്കം സ്വദേശിയില്‍
നിന്നും ഒരു ലക്ഷത്തി പതിനായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളാണിവര്‍.കോട്ടയം ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. പ്രതികളായവര്‍നടത്തുന്ന സമരത്തിന് പിന്തുണയുമായിയെത്തിയാല്‍ തങ്ങള്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണമുണ്ടാകുമെന്ന ഭയപ്പാടിലാണ് സമരവുമായി സഹകരിക്കാത്തതെന്ന് ഒരു പ്രമുഖ നേതാവ് പറഞ്ഞു.
ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ദമ്പതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവുമുയര്‍ന്നിരുന്നു.
സമരപന്തലില്‍ രാവിലെ തന്നെയെത്തുന്ന ഇയാള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുന്നവരില്‍ നിന്നും പണം പിരിവു നടത്തുന്നതായി ആരോപണമുണ്ട്.
എന്നാല്‍ ഇവിടെ നടക്കുന്ന സമരത്തിനാവശ്യമായ പണംയു.എന്‍.എയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കുന്നത്. ഇവിടെ നിന്നും പിരിച്ചെടുക്കുന്ന പണം ഇയാള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണത്രെ.എന്‍ സി പി യുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന സമിതി അംഗമായിരുന്ന ഇയാളെ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായതോടെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.ഇതോടെ കേരള കോണ്‍ഗ്രസി (എം) ല്‍ ചേക്കേറാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.