അടൂര്‍:കൊല്ലം ഓയൂരില്‍നിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 10 മണിക്കൂറാണു കെ.ആര്.പത്മകുമാറിനെയും കുടുംബത്തെയും അടൂര്‍ കെഎപി ക്യാംപില്‍വച്ചു ചോദ്യംചെയ്തത്. പുലര്‍ച്ചെ മൂന്നുമണിവരെ ചോദ്യംചെയ്യല്‍ നീണ്ടു. അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ മടങ്ങി. രാവിലെ തിരികെ എത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഡിജിപിയും ഡിഐജിയും ക്യാംപില്‍ തന്നെ തുടരുകയാണ്. ചോദ്യംചെയ്യല്‍ പുനരാരംഭിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കയ്യില്‍ കൊടുക്കാന്‍ ശ്രമിച്ചതു ഭീഷണിക്കത്താണെന്നു പ്രതികള്‍ പൊലീസിനോട് പറഞ്ഞതായാണു വിവരം. പണം തന്നാല്‍ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. പത്മകുമാര്‍ മൊഴികള്‍ അടിക്കടി മാറ്റുന്നതായാണു …