ആദിത്യ സുരേഷിന് രണ്ടാം തവണയും ദേശീയ പുരസ്‌കാരം

0 second read

പത്തനംതിട്ട (കടമ്പനാട്): പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ കലാ സാംസ്‌കാരിക രംഗത്തുള്ള മികവിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നല്‍കുന്ന ദേശീയ പുരസ്‌കാരമായ ശ്രേഷ്ഠ ദിവ്യാംഗ് ബാല്‍ അവാര്‍ഡ് കടമ്പനാട് ഏഴാമൈല്‍ സ്വദേശിയും റിയാലിറ്റി ഷോ താരവുമായ ആദിത്യ സുരേഷിന് ലഭിച്ചു.

അടുത്തമാസം 3ന് ഡല്‍ഹിയില്‍ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും. ഇത് രണ്ടാം തവണയാണ് ആദിത്യന് ദേശീയ അംഗീകാരം ലഭിക്കുന്നത്. ശാരീരികമായ പരിമിതികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്ത് മുന്നേറുന്ന ആദിത്യന് സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാരം, അബ്ദുല്‍ കലാം ബാലപ്രതിഭാ പുരസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് സ്റ്റെബിലിറ്റി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആയിരത്തോളം വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ച ഈ പ്രതിഭ കുന്നത്തൂര്‍ നേടിയവിള അംബികോദയം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കൊല്ലം പോരുവഴി ഇടയ്ക്കാട് തെക്ക് ഏഴാം മൈല്‍ ടി.കെ.സുരേഷിന്റെയും രഞ്ജിനിയുടെയും ഇളയമകനാണ് ആദിത്യന്‍. സഹോദരന്‍ അശ്വിന്‍ സുരേഷ് മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…