ഫ്‌ലവേഴ്‌സ് ചാനല്‍ ‘ടോപ് സിംഗര്‍ സീസണ്‍ 4 ന്റെ സ്‌പെഷ്യല്‍ എപ്പിസോഡുകളില്‍ സെലിബ്രിറ്റി ഗസ്റ്റായി ജിതേഷ്ജി വരുന്നു! ചിത്രീകരണം പത്തനാപുരം ഗാന്ധിഭവനില്‍ പൂര്‍ത്തിയായി

17 second read

പത്തനാപുരം:നിലവിലെ ടിവി ചാനലുകളിലെ റിയാല്‍റ്റി ഷോകളുടെ റേറ്റിങ്ങില്‍ മുന്‍പന്തിയിലുള്ള ഫ്‌ലവേഴ്‌സ് ചാനലിന്റെ ‘ടോപ് സിംഗര്‍ സീസണ്‍ 4 ‘ ന്റെ സ്‌പെഷ്യല്‍ എപ്പിസോഡുകളില്‍ വേഗവര റീലുകളിലൂടെ ഇന്‍സ്റ്റഗ്രാമില്‍ ഇരുപത് മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യമലയാളിയും അന്താരാഷ്ട്ര സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ റാങ്കര്‍ ഡോട്ട് കോമിന്റെ ഇന്റര്‍നാഷണല്‍ സെലിബ്രിറ്റി റാങ്കിംഗില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ പെര്‍ഫോമിംഗ് ചിത്രകാരനുമായ ജിതേഷ്ജി സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കുന്നു.

എപ്പിസോഡുകളുടെ ചിത്രീകരണം ഏഷ്യയിലെ ഏറ്റവും വലിയ ജീവികാരുണ്യകുടുംബമായ പത്തനാപുരം ഗാന്ധിഭവനില്‍ പൂര്‍ത്തിയായി. 26 മത്സരാര്‍ത്ഥികള്‍ക്കൊപ്പം വിധികര്‍ത്താവും പ്രശസ്ത സംഗീതസംവിധായകനമായ ശരത്, പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറിയും സംസ്ഥാനസര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരജേതാവുമായ ഡോ: പുനലൂര്‍ സോമരാജന്‍, ഗാന്ധിഭവന്‍ ഭാരവാഹികളായ പ്രസന്ന സോമരാജന്‍, അമല്‍ രാജ്, ഗാന്ധിഭവന്‍ ചെയര്‍പേഴ്‌സണ്‍ ഡോ : ഷാഹിദാ കമാല്‍ തുടങ്ങിയവരും ‘ടോപ് സിംഗറിന്റെ’ ഫ്‌ലോറിലെത്തി.

ടോപ് സിംഗര്‍സിനൊപ്പം ഗാന്ധിഭവനിലെ ഭിന്നശേഷിക്കാരും അംഗപരിമിതരുമായ അന്തേവാസികളുടെ കലാപ്രകടനങ്ങളും ഉള്‍പ്പെടുത്തിയാണ് ടോപ്പ് സിംഗറിന്റെ ഈ സ്‌പെഷ്യല്‍ എപ്പിസോഡുകള്‍.ടോപ് സിംഗര്‍ സീസണ്‍ 4 പ്രൊഡ്യൂസര്‍ സി. ഉണ്ണികൃഷ്ണന്‍, സാനു എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം സപ്പോര്‍ട്ടിഗ് ക്രൂവും അണിയറയില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട് .

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …