‘മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ചു പറഞ്ഞു’: റോബിന്‍ തമിഴ്‌നാട്ടില്‍ കസ്റ്റഡിയില്‍’

17 second read

ചെന്നൈ: കേരളത്തില്‍ രണ്ടാം ദിവസവും മോട്ടര്‍ വാഹന വകുപ്പ് (എംവിഡി) തടഞ്ഞതിനു പിന്നാലെ, റോബിന്‍ ബസിനെ തമിഴ്‌നാട് മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെര്‍മിറ്റ് ലംഘിച്ചതിന് ഗാന്ധിപുരം ആര്‍ടിഒയാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്. മോട്ടര്‍ വാഹനവകുപ്പിന്റെ ജോയിന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഇപ്പോള്‍ വാഹനം. തിങ്കളാഴ്ച ജോയിന്റ് കമ്മിഷണര്‍ ഓഫിസില്‍ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകൂ.അതുവരെ ബസ് ഓഫിസില്‍ കിടക്കുമെന്നാണ് വിവരം.

പൊലീസ് എത്തി ബസില്‍നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമയും യാത്രക്കാരും തയാറായില്ല. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വാഹനത്തിലുണ്ട്. കേരള സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്ന് റോബിന്‍ ബസ് ഉടമ ഗിരീഷ് പരാതിപ്പെട്ടു.

”പല രീതിയിലുള്ള ആളുകളെ കയറ്റിയെന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. ഈ വണ്ടി ഇന്നലെയും ഇവിടെ വന്നു എന്ന് അവര്‍ പറയുന്നു. ഇന്നലെയും വന്നപ്പോള്‍ 71,000 രൂപ ടാക്‌സ് ആയി വാങ്ങിയതു നിങ്ങള്‍ക്കൊരു സുഖമാ അല്ലേന്ന് ഞാന്‍ ചോദിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ചു പറഞ്ഞിട്ട് വാഹനം പിടിച്ചെടുക്കുന്നതാണെന്നും ഞങ്ങള്‍ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തില്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി അനുവദിക്കുന്നില്ല. അതിനാല്‍ കേരള സര്‍ക്കാരിന്റെ മാനം കാക്കാന്‍ എന്റെ വാഹനം ഇവിടെ പിടിച്ചെടുക്കാനാണ് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം ലഭിച്ചത്.

ഇവരുടെ സ്റ്റാറിനെ മാനിക്കാനല്ലേ നമുക്ക് കഴിയൂ. എന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് കാണുന്നത്.എന്റെ വാഹനം ഓടുന്നതുകൊണ്ട് കെഎസ്ആര്‍ടിസിക്ക് നഷ്ടമെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ക്ക് ഈ വാഹനം ഓടുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് തമിഴ്‌നാട് ആര്‍ടിഒ പറഞ്ഞത്. എന്നാല്‍ കേരള സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടത് തമിഴ്‌നാട് സര്‍ക്കാരിനോടാണ്. മാത്രമല്ല ഈ വാഹനം പിടിച്ചെടുക്കാന്‍ തയാറായില്ലെങ്കില്‍ തമിഴ്‌നാട്ടില്‍നിന്ന് ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്കു മേല്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്.”- റോബിന്‍ ബസ് ഉടമ ഗിരീഷ് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …