കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വെയ്സ് ഉദ്യോഗസ്ഥന് രാജന് ജോര്‍ജ് (57) ഹൃദയസ്തംഭനം നിമിത്തം അന്തരിച്ചു. പന്തളം കുളനട സ്വദേശിയാണ്. ഭാര്യ: മിനി രാജന് (സബാഹ് ആശുപത്രി), മക്കള്‍: അലന്, നെവിന്
കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വെയ്സ് ഉദ്യോഗസ്ഥന് രാജന് ജോര്‍ജ് (57) ഹൃദയസ്തംഭനം നിമിത്തം അന്തരിച്ചു. പന്തളം കുളനട സ്വദേശിയാണ്. ഭാര്യ: മിനി രാജന് (സബാഹ് ആശുപത്രി), മക്കള്‍: അലന്, നെവിന്
കുവൈത്ത് സിറ്റി: മലയാളി ഫൊട്ടോഗ്രാഫര്‍ അന്‍വര്‍ സാദത്ത് (46) അന്തരിച്ചു. കോഴിക്കോട് അരക്കിണര്‍ സ്വദേശിയാണ്. ചിപ്സ് ഇലക്ട്രോണിക്സ് ജീവനക്കാരനായ അന്‍വര്‍ പ്രവാസി സംഘടനാ പരിപാടികളിലെ ഫൊട്ടോഗ്രാഫര്‍ എന്ന നിലയില്‍ സുപരിചിതനാണ്. ഏതാനും ദിവസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അന്‍സില. മക്കള്‍: അന്‍ഫല്‍, അന്‍ഫാസ്, അന്ഫദ്, അന്ഫാഹ്.
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തില്‍ പ്രവേശനം നല്‍കുന്നതിന് മന്ത്രിസഭ അംഗീകരിച്ച നിബന്ധനകള്‍ പാലിച്ചാല്‍ മതിയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സാധുതയുള്ള ഇഖാമ, കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറന്റീന്, കുവൈത്തില്‍ പ്രവേശിച്ച് 3 ദിവസത്തിനകം പിസിആര്‍ പരിശോധന എന്നിവയാണ് നിബന്ധന. 3 ദിവസത്തിനകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന് അവസാനിപ്പിക്കാനും കഴിയും. ഫൈസര്‍, മൊഡേണ, ആസ്ട്രസെനിക വാക്സീനുകളാണെങ്കില്‍ 2 ഡോസും ജോണ്സണ് …
കുവൈത്ത് സിറ്റി: 75% പേര്‍ക്കെങ്കിലും എത്രയും പെട്ടെന്ന് കോവിഡ് വാക്സീന് നല്‍കുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്തെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ.മുസ്തഫ അല്‍ റിദ. ഉത്പാദക കമ്പനികളില്‍ നിന്ന് ആവശ്യമായ വാക്സീന് ലഭ്യമാക്കുക എന്നതാണ് സങ്കീര്‍ണമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. 12-15 പ്രായക്കാര്‍ക്ക് വാക്സീന് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ഈ പ്രായത്തിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്സീന് നല്‍കും. കോവിഡ് മഹാമാരിക്കെതിരെ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മെഡിക്കല്‍ ജീവനക്കാര്‍ സജീവ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഞായറാഴ്ച മാത്രം …
കുവൈത്ത് സിറ്റി :ഫഹാഹീല്‍ അല്‍കൂത്ത് മറീനയ്ക്ക് സമീപം നിര്‍ത്തിയിട്ട 3 ബോട്ടുകള്‍ കത്തിനശിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേന തീപിടിച്ച ബോട്ടുകള്‍ അകലങ്ങളിലേക്ക് മാറ്റിയതിനാല്‍ തീ സമീപത്തുണ്ടായിരുന്ന മറ്റു ബോട്ടുകളിലേക്ക് പടരുന്നത് തടയാനായി. തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതായി അഗ്നിശമന സേന ഡയറക്ടറേറ്റ് അറിയിച്ചു.
കുവൈത്ത് സിറ്റി: 12 രാജ്യങ്ങളില്‍നിന്ന് ഇന്ന് മുതല്‍ കുവൈത്തിലേക്ക് നേരിട്ടു വിമാന സര്‍വീസ് അനുവദിക്കും. ബോസ്നിയ, ബ്രിട്ടന്, സ്പെയിന്, യുഎസ്, നെതര്‍ലാന്‍ഡ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാന്‍സ്, കിര്‍ഗിസ്ഥാന്‍, ജര്‍മനി, ഗ്രീസ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇന്ത്യ ഇല്ല. വാക്സീന് സ്വീകരിച്ച ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും ഓഗസ്റ്റ് 1 മുതല്‍ പ്രവേശനം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം കോവിഡ് അതിതീവ്രതയുള്ള രാജ്യങ്ങള്‍ എന്ന പട്ടികയിലാണ് ഇപ്പോഴും ഇന്ത്യ എന്നതില്‍ രാജ്യത്തു നിന്ന് നേരിട്ടുള്ള പ്രവേശനമാണോ മുന്‍പ് അനുവദിച്ചത് പോലെ മറ്റൊരു രാജ്യത്ത് 14 ദിവസം …
കുവൈത്ത് സിറ്റി: വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി വാക്സീന് സ്വീകരിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് കുവൈത്ത് മന്ത്രിസഭ. വാകിസീന് എതിരായുള്ള ഊഹാപോഹങ്ങള്‍ അവഗണിക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അഭ്യര്‍ഥിച്ചു. കോവിഡ് പുതിയ വകഭേദം സംബന്ധിച്ച് രാജ്യാന്തരതലത്തിലും കുവൈത്തിലുമുള്ള സ്ഥിതിഗതികള്‍ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ധനമന്ത്രി ഖലീഫ അല്‍ ഹമദ അവതരിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. നിക്ഷേപമേഖലയില്‍ …
കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. അതേതുടര്ന്ന് ക്വാറന്റീനില്‍ പ്രവേശിച്ചതായി സ്ഥാനപതി ട്വീറ്റ് ചെയ്തു. കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അതിനിടെ കോവിഡുമായി ബന്ധപ്പെട്ട മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി അടച്ചു. ജൂലൈ 1വരെ എംബസി പ്രവര്‍ത്തിക്കുന്നതല്ല. അടിയന്തര സേവനം തുടരും. പ്രസ്തുത സേവനം ആവശ്യമുള്ളവര്‍ cons1.kuwait@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ മുന്‍കൂര്‍ അനുമതി തേടണം. 3 ഔട്ട് സോഴ്സിങ് കേന്ദ്രങ്ങളിലും പാസ്പോര്‍ട്ട് സേവനം മുടക്കമില്ലാതെ തുടരും. ഏതാനും ആഴ്ചകളില്‍ …
കുവൈത്ത് സിറ്റി: ചൈനയില്‍ നിര്‍മിച്ച കൂറ്റന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ കുവൈത്ത് ഏറ്റുവാങ്ങി. കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനിക്ക് വേണ്ടി ചൈനയിലെ ബൊഹായി കമ്പനി നിര്‍മിച്ചതാണ് അല്‍ സിദ്ദീഖി എന്ന പേരുള്ള ടാങ്കര്‍. അതോടെ കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനിയുടെ ടാങ്കറുകളുടെ എണ്ണം 32 ആയി.333 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ളതാണ് ടാങ്കര്‍. 323 മെട്രിക് ടണ്‍ (2.25ദശലക്ഷം ബാരല്‍) ക്രൂഡ് ഉള്‍ക്കൊള്ളാവുന്ന ശേഷിയുണ്ട്. അത്രയും ക്രൂഡ് ടാങ്കറില്‍നിന്ന് 24 മണിക്കൂറിനകം അണ്‍ലോഡ് ചെയ്യാനാകും.
കുവൈത്ത് സിറ്റി: കുവൈത്ത് അംഗീകാരം നല്‍കിയിട്ടുള്ള വാക്സീനുകള്‍ ഫൈസര്‍, അസ്ട്രാസെനക, മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവയാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ്. സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍ (ഭാര്യ/ഭര്‍ത്താവ്, മക്കള്‍) എന്നിവര്‍ അംഗീകൃത വാക്സീന് സ്വീകരിച്ചാല്‍ അല്ലാതെ കുവൈത്തിന് പുറത്ത് പോകാന്‍ അനുമതി നല്‍കില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഗാനഗന്ധര്വന് കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മോഹന്‍ലാല്‍ …
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന …
മസ്കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം …
അടൂര്‍:ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ വിജയകരം ലോകത്തെ ഏറ്റവും ചെറിയ പേസ്മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്ലെസ്സ് പേസ്മേക്കര്‍ …
മസ്കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം …
ബഹ്റൈന്‍: ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള എമിറേറ്റ്സ് വിമാനകമ്പനി ലോകമാകെയുളള 30 നഗരങ്ങളിലേക്ക് ജീവനക്കാരെ തേടുന്നു. ക്യാബിന് ക്രൂവടക്കമുളള ജീവനക്കാരുടെ …
കുവൈത്ത് സിറ്റി: കുവൈത്തില്‍ 2023-ല്‍ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങള്‍ നടന്നതായും വാഹനാപകടങ്ങളില്‍ 296 പേര് മരിച്ചതായും …
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, …
വാഷിങ്ടന്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്കിയ മാനനഷ്ടക്കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപി നെതിരെ കോടതി …