ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി വാക്‌സീന്‍ സ്വീകരിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് കുവൈത്ത് മന്ത്രിസഭ

17 second read

കുവൈത്ത് സിറ്റി: വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി വാക്‌സീന്‍ സ്വീകരിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് കുവൈത്ത് മന്ത്രിസഭ. വാകിസീന് എതിരായുള്ള ഊഹാപോഹങ്ങള്‍ അവഗണിക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അഭ്യര്‍ഥിച്ചു.

കോവിഡ് പുതിയ വകഭേദം സംബന്ധിച്ച് രാജ്യാന്തരതലത്തിലും കുവൈത്തിലുമുള്ള സ്ഥിതിഗതികള്‍ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ധനമന്ത്രി ഖലീഫ അല്‍ ഹമദ അവതരിപ്പിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. നിക്ഷേപമേഖലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിന് ധനമന്ത്രാലയത്തെ മന്ത്രിസഭ അഭിനന്ദിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …