കുവൈത്തില്‍ വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ നിബന്ധനകളോടെ പ്രവേശിക്കാം

17 second read

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തില്‍ പ്രവേശനം നല്‍കുന്നതിന് മന്ത്രിസഭ അംഗീകരിച്ച നിബന്ധനകള്‍ പാലിച്ചാല്‍ മതിയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സാധുതയുള്ള ഇഖാമ, കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറന്റീന്‍, കുവൈത്തില്‍ പ്രവേശിച്ച് 3 ദിവസത്തിനകം പിസിആര്‍ പരിശോധന എന്നിവയാണ് നിബന്ധന. 3 ദിവസത്തിനകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാനും കഴിയും.

ഫൈസര്‍, മൊഡേണ, ആസ്ട്രസെനിക വാക്‌സീനുകളാണെങ്കില്‍ 2 ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ 1 ഡോസും എടുത്തിരിക്കണം. ചില വിഭാഗങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന നിലവിലുള്ള സംവിധാനം ജൂലൈ 31വരെ മാത്രമായിരിക്കും. നിലവില്‍ ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരം സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രാലയത്തിന്റേതായിരിക്കും. വിദേശികള്‍ക്ക് നേരിട്ടുള്ള പ്രവേശനമാണോ മറ്റൊരു രാജ്യത്ത് തങ്ങിയതിന് ശേഷമുള്ള പ്രവേശനമാണോ എന്നത് തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. എല്ലാ തീരുമാനങ്ങളും മന്ത്രിസഭയുടേതായിരിക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …