ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു: ജൂലൈ1 വരെ എംബസി പ്രവര്‍ത്തിക്കുന്നതല്ല

20 second read

കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. അതേതുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിച്ചതായി സ്ഥാനപതി ട്വീറ്റ് ചെയ്തു. കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതിനിടെ കോവിഡുമായി ബന്ധപ്പെട്ട മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി അടച്ചു. ജൂലൈ 1വരെ എംബസി പ്രവര്‍ത്തിക്കുന്നതല്ല. അടിയന്തര സേവനം തുടരും. പ്രസ്തുത സേവനം ആവശ്യമുള്ളവര്‍ cons1.kuwait@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ മുന്‍കൂര്‍ അനുമതി തേടണം. 3 ഔട്ട് സോഴ്‌സിങ് കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ട് സേവനം മുടക്കമില്ലാതെ തുടരും. ഏതാനും ആഴ്ചകളില്‍ എംബസി നിശ്ചയിച്ചിരുന്ന പരിപാടികള്‍ മാറ്റിവച്ചതായും എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…