കുവൈത്തില്‍ 75 % പേര്‍ക്ക് ഉടന്‍ വാക്‌സീന്‍ നല്‍കും

18 second read

കുവൈത്ത് സിറ്റി: 75% പേര്‍ക്കെങ്കിലും എത്രയും പെട്ടെന്ന് കോവിഡ് വാക്‌സീന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്‌തെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ.മുസ്തഫ അല്‍ റിദ. ഉത്പാദക കമ്പനികളില്‍ നിന്ന് ആവശ്യമായ വാക്‌സീന്‍ ലഭ്യമാക്കുക എന്നതാണ് സങ്കീര്‍ണമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

12-15 പ്രായക്കാര്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ഈ പ്രായത്തിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കും.
കോവിഡ് മഹാമാരിക്കെതിരെ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മെഡിക്കല്‍ ജീവനക്കാര്‍ സജീവ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഞായറാഴ്ച മാത്രം രാജ്യത്ത് 95,000 പേര്‍ക്ക് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …