കുവൈത്തിലേക്ക് 12 രാജ്യങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ വിമാന സര്‍വീസ് അനുവദിക്കും

17 second read

കുവൈത്ത് സിറ്റി: 12 രാജ്യങ്ങളില്‍നിന്ന് ഇന്ന് മുതല്‍ കുവൈത്തിലേക്ക് നേരിട്ടു വിമാന സര്‍വീസ് അനുവദിക്കും. ബോസ്‌നിയ, ബ്രിട്ടന്‍, സ്‌പെയിന്‍, യുഎസ്, നെതര്‍ലാന്‍ഡ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാന്‍സ്, കിര്‍ഗിസ്ഥാന്‍, ജര്‍മനി, ഗ്രീസ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇന്ത്യ ഇല്ല.

വാക്‌സീന്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും ഓഗസ്റ്റ് 1 മുതല്‍ പ്രവേശനം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം കോവിഡ് അതിതീവ്രതയുള്ള രാജ്യങ്ങള്‍ എന്ന പട്ടികയിലാണ് ഇപ്പോഴും ഇന്ത്യ എന്നതില്‍ രാജ്യത്തു നിന്ന് നേരിട്ടുള്ള പ്രവേശനമാണോ മുന്‍പ് അനുവദിച്ചത് പോലെ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിന് ശേഷമുള്ള പ്രവേശനമാണോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്.

അതേസമയം വാക്‌സീന്‍ 1 ഡോസ് എങ്കിലും സ്വീകരിച്ച സ്വദേശികള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനുഗമിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും കടല്‍, കരമാര്‍ഗം യാത്രചെയ്യുന്നതിനുള്ള സൗകര്യം ഇന്നലെ നിലവില്‍ വന്നു. ജൂലായ് 31 വരെയാകും ഈ സൗകര്യം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…