അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാന് അബ്ദുല്‍ അത്തി തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടു. തടി കുറയ്ക്കാനുള്ള ചികിത്സക്കിടെയാണ് മരണം. പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിയുടെ മരുമകന് ഷംസീര്‍ വയലിന്റെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അവര്‍ മണപ്പെട്ടത്. തടി കുറയ്കാനുള്ള ചികിത്സക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അവരുടെ അന്ത്യം സംഭവിച്ചത്. രക്തത്തിന്റെ അളവു കുറഞ്ഞതും വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതും മരണത്തിനിടയാക്കിയെന്നാണ് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.35ഓടെയാണ് ഇമാന്റെ മരണം സംഭവിച്ചത്. മുംബൈയില്‍നിന്ന് വണ്ണം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയക്കുശേഷം …