ദുബായില്‍ സിംഗിള്‍ എഞ്ചിന്‍ വിമാനം പറത്തുന്ന പൈലറ്റായി ഇന്ത്യന്‍ ബാലന്‍

16 second read

ദുബായ്: ദുബായില്‍ സിംഗിള്‍ എഞ്ചിന്‍ വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഇന്ത്യന്‍ ബാലന്‍. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായ മന്‍സൂര്‍ അനിസാണ് കനേഡിയന്‍ ഏവിയേഷന്‍ അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റ് നേടിയത്. പത്ത് മിനുട്ട് നേരമാണ് മന്‍സൂര്‍ ഒറ്റയ്ക്ക് സിംഗിള്‍ എഞ്ചിന്‍ വിമാനം പറത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സെസ്‌ന 152 മോഡലിലുള്ള വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. സ്റ്റുഡന്റ് പൈലറ്റ് പെര്‍മിറ്റുള്ള ഇയാള്‍ ഇതോടൊപ്പം കനേഡിയയുടെ റേഡിയോ കമ്യൂണിക്കേഷന്‍ ടെസ്റ്റും പാസായിട്ടുണ്ട്. 96 ശതമാനം മാര്‍ക്കും നേടിയാണ് ഈ നേട്ടം മന്‍സൂര്‍ സ്വന്തമാക്കിയത്. ഏറ്റവും കുറച്ച് സമയത്തെ പരിശീലനത്തില്‍ വിമാനം വിജയകരമായി പറത്തിയ പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും താന്‍ സ്വന്തമാക്കിയതായും മന്‍സുര്‍ അവകാശപ്പെട്ടു.25 മണിക്കൂര്‍ മാത്രമെടുത്തുള്ള പരിശീലനത്തിന് ശേഷമാണ് മന്‍സൂര്‍ അനീസ് വിമാനം പറത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…