ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ 50 കിലോ ബാഗേജ്

17 second read

ദുബായ്:ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ഒക്ടോബര്‍ 31 വരെ അമ്പത് കിലോ ബാഗേജ് അനുവദിക്കും. ഇക്കോണമി ക്ലാസ്സുകാര്‍ക്കാണ് ഈ ആനുകൂല്യം.
എയര്‍ ഇന്ത്യയുടെ സമീപകാലചരിത്രത്തില്‍ ഇതാദ്യമായാണ് അമ്പത് കിലോ സൗജന്യ ബാഗേജ് അനുവദിക്കുന്നത്. ദുബായില്‍നിന്ന് കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, നെടുമ്പാശ്ശേരി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കാണ് ഈ ആനുകൂല്യം. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളിലും ഇതു ലഭ്യമാണ്.
ഇതിനകം നിലവില്‍ വന്ന ഈ ആനുകൂല്യം ഒക്ടോബര്‍ 31 വരെയുള്ള ടിക്കറ്റുകള്‍ക്കും യാത്രകള്‍ക്കും മാത്രമാണ് ബാധകം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…