ഐ ഫോണ്‍ പുതിയ മോഡലുകള്‍ യു.എ.ഇ. വിപണിയില്‍

20 second read

ദുബായ്: ഐ ഫോണിന്റെ പുതിയ മോഡലുകളായ ഐ ഫോണ്‍ 8, 8 പ്ലസ് എന്നിവ ഇത്തിസലാത്ത് 23-ന് വിപണിയിലെത്തിക്കുന്നു. എല്ലാ ഇത്തിസലാത്ത് സ്റ്റോറുകളിലും പുതിയ ഫോണ്‍ ലഭ്യമാവും.

ഗഡുക്കളായി പണമടച്ച് ഫോണ്‍ സ്വന്തമാക്കാനുള്ള പദ്ധതിയും പുതിയ മോഡലുകള്‍ക്കായി ഇത്തിസലാത്ത് തയ്യാറാക്കിയിട്ടുണ്ട്.

നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഐ ഫോണ്‍ ടെന്‍ ഈമാസം 27 മുതല്‍ ലഭ്യമാവും. ഐ ഫോണ്‍ ഫോര്‍ ലൈഫ് എന്ന പദ്ധതിയിലൂടെ ഐ ഫോണ്‍ സെവനും സെവന്‍ പ്ലസും വാങ്ങിയവര്‍ക്ക് പുതിയ മോഡലുകളിലേക്ക് മാറാനുള്ള അവസരവും ഉണ്ട്. വിവരങ്ങള്‍ക്ക് www.etisalat.ae

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…