യുഎഇയില്‍ പ്രവാസികള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

18 second read

അബുദാബി: ദേശഭക്തി തുടിച്ച് നിന്ന പരിപാടികളോടെ യുഎഇയില്‍ പ്രവാസികള്‍ ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ആഘോഷ പരിപാടികള്‍ നടന്നു. പ്രവാസി സംഘടനകളും ആഘോഷം നടത്തിവരുന്നു. യുഎഇയില്‍ ഇന്ന് പ്രവൃത്തിദിനമായതിനാല്‍ പലരും വരുന്ന വെള്ളിയാഴ്ചയിലേയ്ക്കും ആഘോഷ പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്.

അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി നവ് ദീപ് സിങ് സുരി, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍, മറ്റു എമിറേറ്റുകളില്‍ വിവിധ വൈസ് കോണ്‍സലുമാര്‍ എന്നിവര്‍ ദേശീയ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കുകയും ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…