ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടു

17 second read

അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അബ്ദുല്‍ അത്തി തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടു. തടി കുറയ്ക്കാനുള്ള ചികിത്സക്കിടെയാണ് മരണം. പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിയുടെ മരുമകന്‍ ഷംസീര്‍ വയലിന്റെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അവര്‍ മണപ്പെട്ടത്. തടി കുറയ്കാനുള്ള ചികിത്സക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അവരുടെ അന്ത്യം സംഭവിച്ചത്. രക്തത്തിന്റെ അളവു കുറഞ്ഞതും വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതും മരണത്തിനിടയാക്കിയെന്നാണ് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചത്.

ഇന്ന് പുലര്‍ച്ചെ 4.35ഓടെയാണ് ഇമാന്റെ മരണം സംഭവിച്ചത്. മുംബൈയില്‍നിന്ന് വണ്ണം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയക്കുശേഷം അബുദാബിയിലെത്തിച്ച ഇമാന്റെ ചികിത്സ മെയ് ആദ്യവാരമാണ് ആരംഭിച്ചത്. ജൂണ്‍ മൂന്നാം ആഴ്ചയില്‍ ചികിത്സയുടെ ആദ്യഘട്ടം പൂര്‍ത്തിയായിരുന്നു. ലോകത്തിലെ ഏറ്റവും ഭാരംകൂടിയ സ്ത്രീയായിരുന്ന ഇമാന്‍ അബ്ദുല്‍ അത്തിയുടെ ചികിത്സാ വിവരങ്ങള്‍ ഷംസീര്‍ വയലില്‍ തന്നെ പങ്കുവെച്ചിരുന്നു. ചികിത്സയുടെ ഫലമായി കൈയുപയോഗിച്ച് ഭക്ഷണവും മരുന്നും കഴിക്കാനും കുപ്പി തുറന്ന് വെള്ളംകുടിക്കാനും ഇമാന് കഴിഞ്ഞിരുന്നു.

ഇമാന്റെ ഭാരത്തെക്കുറിച്ച് വിശദീകരിച്ചില്ലെങ്കിലും ഭാരം നൂറുകിലോയില്‍ താഴെയെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആശുപത്രി ഗ്രൂപ്പ് മേധാവി ഡോ. ഷംസീര്‍ വയലില്‍ വിശദമാക്കിയിരുന്നു. അബുദാബിയില്‍ ഡോ. ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള വി.പി എസ്. ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് ഇമാനെ ചികില്‍സിച്ചിരുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആറാം വിരല്‍ നീക്കാന്‍ എത്തിയപ്പോഴാണ് നാക്കില്‍ കണ്ടത് :സംഭവത്തെ ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്…