ഷാര്‍ജ: മലയാളി വിദ്യാര്‍ഥി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. പരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകന് ജോര്‍ജ് വി. മാത്യു(13) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിന് അല്‍ മാജാസില്‍ റോഡിന് കുറുകെ കടക്കുമ്പോള്‍ സിഗ്നല്‍ തെറ്റിച്ചു വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഷാര്‍ജ ഡിപിഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി: സാറാ റേച്ചല്‍ മാത്യു. സംസ്കാരം പിന്നീട് നാട്ടില്‍.