ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റിനായി കാത്തിരിക്കുന്നത് 84 ലക്ഷം പേര്‍

17 second read

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒരു വലിയ നേട്ടത്തിന് അര്‍ഹനായിരിക്കുകയാണ്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന അറബ് നേതാവാണ് ഷെയ്ഖ് മുഹമ്മദ്.

84 ലക്ഷം പേരാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ട്വിറ്ററില്‍ കണ്ണും നട്ടിരിക്കുന്നത്. ട്വിപ്ലോമസി പുറത്തുവിട്ട ടോപ് ടെന്‍ പട്ടികയില്‍ ഇടം പിടിച്ച ഏക അറബ് നേതാവും ഷെയ്ഖ് മുഹമ്മദ് തന്നെ. ലോകത്ത് പത്താമതായാണ് അദ്ദേഹം ട്വിറ്ററില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ്.

അതേസമയം, അറബ് നേതാക്കള്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത് തുടരുകയാണ്. ഏറ്റവുമൊടുവില്‍ ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവ് ട്വിറ്ററിലെത്തി. ജോര്‍ദാനിലെ റാനിയ രാജ്ഞിയാണ് ആദ്യത്തെ ആദ്യം പിന്തുടര്‍ന്നത്. ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല രാജാവിനെ ട്വിറ്ററിലേയ്ക്ക് സ്വാഗതം ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…