ആംസ്റ്റര്‍ഡാമിലേക്ക് പോയ ഇത്തിഹാദ് വിമാനത്തിലെ പൈലറ്റ് യാത്രയ്ക്കിടെ മരിച്ചു

17 second read

ദുബായ്: അബുദാബിയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്ക് പോയ ഇത്തിഹാദ് വിമാനത്തിലെ പൈലറ്റ് യാത്രയ്ക്കിടെ മരിച്ചു. ഇവൈ 927 എന്ന വിമാനം വഴിതിരിച്ചുവിട്ട് കുവൈത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം സുരക്ഷിതമായി കുവൈത്തില്‍ ഇറക്കിയെന്നും അവിടെയുള്ള മെഡിക്കല്‍ സംഘം പൈലറ്റിനെ പരിശോധിച്ചുവെന്നും വിമാനക്കമ്പനി പറഞ്ഞു.

പൈലറ്റ് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ തന്നെ ഫസ്റ്റ് ഓഫിസര്‍ അടിയന്തര ലാന്‍ഡിങ്ങിന് ആവശ്യപ്പെടുകയും കുവൈത്തില്‍ ഇറക്കുകയുമായിരുന്നു. ഇവിടെ വച്ച് മെഡിക്കല്‍ സംഘം പൈലറ്റിനെ പരിശോധിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങിയിരുന്നു.ജീവനക്കാരന്റെ വിയോഗത്തില്‍ കടുത്ത ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…