നടി ഭാവനയുടെ പുതിയ വെളിപ്പെടുത്തല്‍..

17 second read

ദുബൈ: മലയാളസിനിമയില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ലെന്ന് നടി ഭാവന. താനിപ്പോള്‍ സന്തോഷവതിയാണ്. എന്നാല്‍ പുതിയ സിനിമകള്‍ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

നവാഗതസംവിധായകന്‍ ജിനു എബ്രഹാമിന്റെ പൃഥ്വിരാജ് ചിത്രം ‘ആദ’മാണ് ഭാവനയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. കേരളത്തിലും സ്‌കോട്ട്‌ലന്‍ഡിലുമായി ചിത്രീകരിച്ച സിനിമ ഇത്തവണത്തെ ഓണം റിലീസുകള്‍ക്കൊപ്പമാണ് എത്തിയത്. ‘ആദ’ത്തിന്റെ സ്‌കോട്ട്‌ലന്‍ഡ് ചിത്രീകരണകാലം തനിക്ക് സന്തോഷകരമായ അനുഭവമാണ് നല്‍കിയതെന്ന് ഭാവന നേരത്തേ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…