നല്ല ഗുരുക്കന്മാരെ കിട്ടുകയെന്നതാണ് ജീവിതത്തിലെ വിജയമെന്ന് : ഹരിഹരന്‍

17 second read

ഷാര്‍ജ: നല്ല ഗുരുക്കന്മാരെ കിട്ടുകയെന്നതാണ് ജീവിതത്തിലെ വിജയമെന്ന് ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞു. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ലെന്‍സ്വ്യൂ കലാസമിതി ഷാര്‍ജയില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എം.കൃഷ്ണ നായര്‍ അടക്കമുള്ള നല്ല ഗുരുക്കന്മാരുടെ കീഴില്‍ സിനിമാജീവിതം ആരംഭിക്കാന്‍ സാധിക്കുകയെന്നത് ചെറിയ കാര്യമല്ല. 50 വര്‍ഷത്തിനിടയില്‍ ചെയ്ത സിനിമകള്‍ ജനങ്ങള്‍ അംഗീകരിക്കുകയും വന്‍ വിജയങ്ങള്‍ നേടുകയും ചെയ്തപ്പോള്‍ അവ സമര്‍പ്പിക്കുന്നത് ഗുരുക്കന്മാരുടെ മുന്നിലാണ്. സിനിമാജീവിതത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ പണമുണ്ടാക്കിയെന്നോ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ടെന്നോ ചിന്തിക്കാറില്ല, പകരം മലയാള സിനിമയിലൂടെ ഒട്ടേറെ കലാകാരന്മാര്‍ക്ക് അവസരം നല്‍കാന്‍ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ ചാരിതാര്‍ഥ്യമെന്നും ഹരിഹരന്‍ പറഞ്ഞു.

കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ ഹരിഹരനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി.നാരായണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എസ്.മുഹമ്മദ് ജാബിര്‍, മാനേജിങ് കമ്മറ്റി അംഗം യൂസുഫ് സഖീര്‍, ലെന്‍സ് വ്യൂ ഡയറക്ടര്‍ എ.വി.മധു, ഇ.ടി.പ്രകാശ്, സുരേഷ് പി. നായര്‍, ഡോ.അപര്‍ണ എന്നിവര്‍ പ്രസംഗിച്ചു. ഹരിഹരന്‍ ചിത്രങ്ങളിലെ ഗാനങ്ങളെ കോര്‍ത്തിണക്കി നൃത്ത, സംഗീത പരിപാടിയും അരങ്ങേറി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…