ഇന്ത്യക്കാരനുമായി ഫിലിപ്പിന്‍ യുവതിയ്ക്ക് അവിഹിത ബന്ധം:യുവതിയ്ക്ക് ഒരു മാസം തടവുശിക്ഷ

18 second read

ദുബായ്: യാതൊരു പരിചയവുമില്ലാത്ത ഇന്ത്യക്കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും നിയമവിരുദ്ധമായ രീതിയില്‍ ഗര്‍ഭം ധരിക്കുകയും ചെയ്ത 30 വയസുള്ള ഫിലിപ്പിന്‍ യുവതിയ്ക്ക് ഒരു മാസം തടവുശിക്ഷ. സെയില്‍സ് വുമണായിരുന്ന യുവതി ഏതാനും ദിവസം മാത്രമാണ് ദുബായില്‍ ഉണ്ടായിരുന്നത്. ജനുവരിയില്‍ ജുമൈറ ബീച്ച് റോഡില്‍ വച്ച് ഒരു ഇന്ത്യക്കാരനെ പരിചയപ്പെട്ടു. ഇയാളുടെ പേരോ നമ്പറോ ഒന്നും അറിയില്ല. രണ്ടുപേരും ജുമൈറ ബീച്ച് ഭാഗത്തേക്ക് പോവുകയും സുരക്ഷിതമല്ലാത്ത രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഏതാനും മാസങ്ങള്‍ക്ക് ശേഷം ഫിലിപ്പിനോ യുവതിയ്ക്ക് വയറുവേദന അനുഭവപ്പെട്ടു. ശുചിമുറിയില്‍ പോയപ്പോള്‍ ഭ്രൂണത്തിന്റെ ചിലഭാഗം പുറത്തുവന്നതായി ശ്രദ്ധയില്‍പ്പെട്ടു. അപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം യുവതി തിരിച്ചറിഞ്ഞത്. അവിവാഹിതയായ യുവതി ആശുപത്രിയില്‍ പോയപ്പോഴാണ് ഏഴു മാസം ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കിയെങ്കിലും ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ ദുബായ് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…