ലക്ഷ്മി മിത്തല്‍ പ്രവാസി ഇന്ത്യക്കാരില്‍ എറ്റവും സമ്പന്നനെന്ന് ഹുറുന്‍ റിച്ച് ഇന്ത്യ ലിസ്

40 second read

ദുബായ്: ലക്ഷ്മി മിത്തല്‍ പ്രവാസി ഇന്ത്യക്കാരില്‍ എറ്റവും സമ്പന്നനെന്ന് ഹുറുന്‍ റിച്ച് ഇന്ത്യ ലിസ്റ്റ്. ഇതില്‍ 10 പേര്‍ യുകെയില്‍ നിന്നുള്ളവരും 8 പേര്‍ യുഎസില്‍ നിന്നുള്ളവരുമാണ്. മലയാളി വ്യവസായി എംഎ യൂസഫലിയാണ് സമ്പന്നരായ പ്രവാസി ഇന്ത്യക്കാരില്‍ രണ്ടാമത്. മലയാളികളുള്‍പ്പെടെ 40 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 14 കോടിപതികളായ പ്രവാസി ഇന്ത്യക്കാരാണ് യുഎഇയില്‍ നിന്നുള്ള സമ്പന്നരുടെ പട്ടികയിലുള്ളത്. ഇതില്‍ 64 ശതമാനം പേരും സ്വന്തം അധ്വാനത്തിലൂടെ മാത്രം സാമ്പത്തിക നേട്ടം കൈവരിച്ചവരുമാണ്.

88,200 കോടിയാണ് ലക്ഷ്മി മിത്തലിന്റെ ഇതുവരെയുള്ള സമ്പാദ്യം. മലയാളിയും യുഎഇയിലെ പ്രവാസിയുമായ എംഎ യൂസഫലിക്ക് 31,900 കോടിയുടെ സമ്പത്താണുള്ളത്. മലയാളിയായ സണ്ണി വര്‍ക്കിയുടെ പേരും സമ്പന്നരുടെ പട്ടികയിലുണ്ട്. യുഎഇയിലെ 14 ഇന്ത്യന്‍ സമ്പന്നരില്‍ അഞ്ച് പേര്‍ മലയാളികളാണ്.

സമ്പത്തില്‍ മുന്നിലുള്ള ഇന്ത്യന്‍ പ്രവാസികള്‍

എല്‍എന്‍ മിത്തല്‍ -ലണ്ടന്‍- 88,200 കോടി

എംഎ യൂസഫലി-അബുദാബി- 31,900 കോടി

വിവേക് ചന്ത് സെഹ്ഗാള്‍-മെല്‍ബണ്‍- 27,000 കോടി

എസ്പി ഹിന്ദുജ-ലണ്ടന്‍- 24,300 കോടി

ജിപി ഹിന്ദുജ-ലണ്ടന്‍- 24,300 കോടി

പിപി ഹിന്ദുജ-ജനീവ- 24,300 കോടി

സണ്ണി വര്‍ക്കി-ദുബായ്-17,900 കോടി

അനില്‍ അഗര്‍വാള്‍-ലണ്ടന്‍- 17,300 കോടി

ബിആര്‍ ഷെട്ടി- അബുദാബി- 17,300 കോടി
രാകേഷ് ഗാങ്വാള്‍-മക്ലീന്‍-16,100 കോടി

യുഎഇയിലെ ഇന്ത്യന്‍ സമ്പന്നര്‍

മിക്കി ജഗ്താനി- 34,700 കോടി

എംഎ യൂസഫലി- 31,900 കോടി

സണ്ണി വര്‍ക്കി-17,900 കോടി

ബിആര്‍ ഷെട്ടി-17,300 കോടി

അദാനി വിനോദ്ബായ് ശാന്തിലാല്‍-15,700 കോടി

രവി പിള്ള-13,600 കോടി

ഫിറോസ് അല്ലാന-12,000 കോടി

ദിവ്യാംഖ് തുറാക്കിയ-11,500 കോടി

ഷംസീര്‍ വയലില്‍- 11,100 കോടി

ടോണി ജഷന്‍മാല്‍-31,900 കോടി

ന്മസാകേത് ബര്‍മന്‍- 7,400 കോടി

ആസാദ് മൂപ്പന്‍-7,100 കോടി

റിസ്വാന്‍ സാജന്‍-5,900 കോടി

രമേഷ് എസ് രാമകൃഷ്ണന്‍-3,000 കോടി

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…