കടലില്‍ നിന്നും ഗള്‍ഫ് തീരത്തേക്ക് ആഞ്ഞടിക്കുന്നു!

18 second read

ദുബായ് :ഉയര്‍ന്നു പൊങ്ങുന്ന ഭീമന്‍ തിരമാലകള്‍ കടലില്‍ നിന്നും ഗള്‍ഫ് തീരത്തേക്ക് ആഞ്ഞടിക്കുന്നു. അതുവരെ തലഉയര്‍ത്തി നിന്ന വമ്പന്‍ കെട്ടിടങ്ങളെല്ലാം വെള്ളത്തിനടിയിലാകുന്നു- ഇത്തരമൊരു ദൃശ്യം എപ്പോഴെങ്കിലും ജീവിതത്തില്‍ ചിന്തിച്ചിട്ടുണ്ടോ. ദുബായ് നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും അത്തരമൊരു അവസ്ഥയില്‍ ചിത്രീകരിക്കുകയാണ് ‘ജിയോസ്റ്റോം’ എന്ന ഹോളിവുഡ് ചിത്രം.

സിനിമയുടെ ട്രെയിലറിലാണ് ഗള്‍ഫ് മേഖലയെ സാങ്കല്‍പ്പികമായി ‘തകര്‍ക്കുന്ന’ ദൃശ്യങ്ങളുള്ളത്. ഫാന്റസി/ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. ഡെന്‍ ഡെല്‍വിന്‍ സംവിധാനം ചെയ്ത സിനിമ ഈ മാസം 19നാണ് യുഎഇയില്‍ റിലീസ് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണത്തിന് യുഎഇ വലിയ സഹായമാണ് ചെയ്തത്. ഷൂട്ടിങ്ങിന് ടാക്‌സ് ഇളവും നല്‍കി. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജഖലീഫയും വിഡിയോയില്‍ ഉണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…