അബുദാബി: ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോ നറുക്കെടുപ്പുകളില്‍ മലയാളി ഭാഗ്യം തുടരുന്നു. ഏറ്റവുമൊടുവിലത്തെ നറുക്കെടുപ്പിലും 2 മലയാളികള്‍ക്ക് ഭാഗ്യം ലഭിച്ചു. അനീഷ് അന്തിക്കാട്ട്, റനീഷ് ചെറുമണല്‍ എന്നിവര്‍ക്ക് 22 ലക്ഷം രൂപ( 1,00000 ദിര്‍ഹം) വീതമാണ് ലഭിച്ചത്. അബുദാബിയില്‍ താമസിക്കുന്ന അനീഷ് അന്തിക്കാട്ട് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കഴിഞ്ഞ 8 വര്‍ഷമായി 10 അംഗസുഹൃത് സംഘത്തോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങുന്നത്.സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നും തന്റെ ഭാഗം മകളുടെ ഭാവിക്കായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. റനീഷ് ചെറുമണല്‍ ദുബായില്‍ താമസിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ …