അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്‌സിന് 45 കോടിയോളം രൂപ സമ്മാനം

17 second read

അബുദാബി: മലയാളി നഴ്‌സിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 45 കോടിയോളം രൂപ (20 ദശലക്ഷം ദിര്‍ഹം) സമ്മാനം. അബുദാബിയില്‍ ജോലി ചെയ്യുന്ന ലൗലി മോള്‍ അച്ചാമ്മയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലെ ഭാഗ്യവതി.

കഴിഞ്ഞ 21 വര്‍ഷമായി അബുദാബിയില്‍ കുടുംബസമേതം താമസിക്കുന്ന ലൗലിയുടെ ഭര്‍ത്താവ് മക്കളെ ഉപരിപഠനത്തിന് ചേര്‍ക്കാനായി നാട്ടിലാണുള്ളത്. അദ്ദേഹം എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ലൗലി പറഞ്ഞു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇന്‍ സ്റ്റോര്‍ കൗണ്ടറില്‍ നിന്ന് യാത്രയ്ക്കിടെയാണ് മിക്കവാറും ടിക്കറ്റെടുത്തിട്ടുള്ളത്. സമ്മാനത്തുക ഭര്‍തൃസഹോദരനുമായി പങ്കിടുമെന്ന് ലൗലി പറഞ്ഞു.

കുറച്ചുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. മക്കളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്നും അവര്‍ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി സമ്മാനങ്ങള്‍ ലഭിച്ചു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, നേപ്പാള്‍ എന്നിവയാണ് മറ്റു വിജയികള്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…