അബുദാബി: പുതുവല്‍സരാശംസ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയെ സംബന്ധിച്ചു വളരെ ശ്രദ്ധേയമായ വര്‍ഷമായിരുന്നു 2022 എന്ന് അദ്ദേഹം പറഞ്ഞു.മികച്ച സംരംഭങ്ങളിലൂടെ രാജ്യം ഭാവിയിലേക്കു കൂടുതല്‍ ചുവടു വയ്ക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
യുഎഇക്കും ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്കും ‘സന്തോഷകരവും സുരക്ഷിതവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം’ അദ്ദേഹം ആശംസിച്ചു. രാജ്യം കോവിഡ് മഹാമാരിയെ നേരിട്ട വിധം ഉള്‍പ്പെടെ 2022ല്‍ യുഎഇ അതിജീവിച്ച അസാധ്യമായ കാര്യങ്ങള്‍ ഉയര്‍ത്തി കാട്ടുന്ന വിഡിയോ അദ്ദേഹം പങ്കുവച്ചു.