ലോകത്തെ ഏറ്റവും വലിയ സ്‌നോ പാര്‍ക്ക് ജൂണ്‍ 8ന് അബുദാബിയില്‍ തുറക്കും

17 second read

അബുദാബി: മഞ്ഞു ലോകത്തെ വിസ്മയക്കാഴ്ചകളുമായി ഏറ്റവും വലിയ സ്‌നോ പാര്‍ക്ക് ജൂണ്‍ 8ന് അബുദാബി റീം മാളില്‍ തുറക്കും.മഞ്ഞുപെയ്തിറങ്ങുന്ന പര്‍വതങ്ങളും താഴ് വാരവും പാര്‍ക്കും അതിനകത്തെ വിപണിയുമെല്ലാം സന്ദര്‍ശകര്‍ക്കു വ്യത്യസ്ത അനുഭവം സമ്മാനിക്കും. അബുദാബി നിവാസികളുടെയും സന്ദര്‍ശകരുടെയും മനസില്‍ കുളിര് കോരിയിടുന്നതായിരിക്കും പുതിയ മഞ്ഞു പാര്‍ക്ക്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് നിര്‍മാണം.

കൊച്ചുകൂട്ടുകാര്‍ ഐസ് പാര്‍ക്കില്‍ കളിച്ചുല്ലസിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ബ്ലിസ്സാര്‍ഡ് ബസാറില്‍ ഷോപ്പിങ് നടത്താം. താല്‍പര്യമില്ലാത്തവര്‍ക്ക് മലയുടെ താഴ് വാരത്ത് സൊറ പറഞ്ഞിരിക്കാം. അല്‍ ഫര്‍വാനിയ പ്രോപ്പര്‍ട്ടി ഡവലപേഴ്‌സ്, മാജിദ് അല്‍ ഫുതൈം വെഞ്ചേഴ്‌സ്, തിങ്ക് വെല്‍ എന്നിവ ചേര്‍ന്നാണ് ഈ ഹിമ വിസ്മയലോകം ഒരുക്കുന്നത്.

120 കോടി ഡോളര്‍ ചെലവില്‍ 1.25 ലക്ഷം ചതരുശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കുന്ന ഹിമ ഉദ്യാനത്തില്‍ 13 റൈഡുകളുണ്ടാകും. വിവിധ സോണുകളാക്കി തിരിച്ച് വ്യത്യസ്ത പ്രമേയങ്ങളിലായാണ് മഞ്ഞുപാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. കൗതുകങ്ങളുറഞ്ഞ ശില്‍പങ്ങളായി ലോകാത്ഭുതങ്ങളും പാര്‍ക്കില്‍ കാണാം. 28 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച റീം മാളിലെ മുഖ്യ ആകര്‍ഷണമാണ് സ്‌നോ പാര്‍ക്ക്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …