മസ്കത്ത്: ലോകത്തിന്റെ കണ്ണുനനയിച്ച് ജീവിതത്തില്‍ നിന്നും പടിയിറങ്ങേണ്ടിവന്ന പലസ്തീനി നഴ്സ് റസാന് അല്‍ നജ്ജാറിന്റെ ജീവിതം പാശ്ചാത്തലമാക്കിയുള്ള ഹ്രസ്വചിത്രവുമായി മലയാളികള്‍. ‘റസാന് നജ്ജാര്‍: പ്രണയത്തിനും രാജ്യസ്നേഹത്തിനുമിടയിലെ ജീവിതം’ എന്ന ഹ്രസ്വചിത്രമാണ് മസ്കത്തില് ഒരുങ്ങുന്നത്. മസ്കത്തിലെ പ്രമുഖ മോഡല്‍ അന്തര ബോസാണ് റസാന് നജ്ജാറായി ക്യാമറക്ക് മുന്നിലെത്തുന്നത്. മലയാളി മാധ്യമ പ്രവര്ത്തകന് കബീര്‍ യൂസുഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജെ. കെ. ഫിലിംസ് ആണ് നിര്‍മിക്കുന്നത്. ഇസ്റാഈല്‍ ആക്രമണത്തില്‍ മുറിവേറ്റവരെയും അംഗവൈകല്യം സംഭവിച്ചവരെയും ശുശ്രൂഷിക്കുന്നതിനിടയിലാണ് അടുത്തിടെ റസാന് നജ്ജാറിന് ജീവന് നഷ്ടമായത്. സ്വജീവിതം തന്നെ …