കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന വീരേ ദി വെഡ്ഡിങ് ജൂണ്‍ 1ന് പുറത്തിറങ്ങും. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് താരങ്ങള്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കരീനയും സോനവും നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ബ്രൈഡല്‍ ലുക്ക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.
കഴിഞ്ഞ ദിവസം സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ താരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചു. വിവാഹമെന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എന്താണെന്ന് കരീനയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. സോനം എന്നാണ് കരീന മറുപടി നല്‍കിയത്. ഇതുകേട്ട സോനം പൊട്ടിച്ചിരിച്ചു. ഇങ്ങനെയാവണം കൂട്ടുകാരികളായാല്‍ എന്ന് സോനം മറുപടി നല്‍കി.
ഞാന്‍ ഈ സിനിമയുടെ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ഗര്‍ഭിണിയായത്. തന്റെ റോളിലേക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് റിയ കപൂറിനോട് പറഞ്ഞിരുന്നു. പക്ഷേ അവര്‍ സമ്മതിച്ചില്ല. എന്റെ കഥാപാത്രം ഗര്‍ഭിണിയായി മാറ്റാമെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ ഞാന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞു. പക്ഷേ എന്റെ പ്രസവം കഴിയുന്നതുവരെ അവര്‍ ഷൂട്ട് മാറ്റിവെയ്ക്കുകയായിരുന്നു. കരീന പറഞ്ഞു.