ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും രാജകീയ വിവാഹത്തില്‍ ബോളിവുഡിന്റെ സൂപ്പര്‍താരം പ്രിയങ്ക ചോപ്രയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹം മെയ് 11ന് വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വെച്ച് നടക്കും.
പ്രിയങ്ക ചോപ്രയുടെ അടുത്ത സുഹൃത്താണ് മേഗന്‍. 2015ല്‍ കാനഡയിലെ ടൊറന്റോവില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. തന്റെ ലൈഫ് സ്റ്റൈല്‍ ബ്ലോഗിനായി ഒരിക്കല്‍ പ്രിയങ്കയെ മേഗന്‍ ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്തിരുന്നു. പിന്നീടങ്ങോട്ട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയാണ് ഉണ്ടായത്. ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ മേഗനും ഇടംനേടിയിരുന്നു. ടൈം മാഗസിനാണ് പട്ടിക തയാറാക്കിയത്. സുഹൃത്തിന് ആശംസകളുമായി പ്രിയങ്കയും രംഗത്തെത്തിയിരുന്നു.
മേഗന്റെയും ഹാരിയുടെയും വിവാഹ വാര്‍ത്തയറിഞ്ഞ് ഏറെ സന്തോഷിച്ചത് ദീപികയായിരുന്നു. ”എന്റെ സുഹൃത്തിന് എല്ലാ ആശംസകളും. നിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. നിനക്കെപ്പോഴും നന്മകള്‍ മാത്രമേ ഉണ്ടാകൂ… എപ്പോഴും സന്തോഷത്തോടെയിരിക്കൂ.. നിന്റെ ചിരി എല്ലാവരിലേയ്ക്കും പടരട്ടെ” എന്നാണ് പ്രിയങ്ക കുറിച്ചത്.
രാജകീയ വിവാഹത്തില്‍ മേഗന്റെ ബ്രൈഡ്സ്മെയ്ഡ് ആയി പ്രിയങ്ക ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണിപ്പോള്‍ ആരാധകര്‍. ടെന്നിസ് താരം സെറീന വില്ല്യംസ്, ഫാഷന്‍ സ്റ്റൈലിസ്റ്റ് ജെസീക്ക മള്‍റൂണി, നടിയും മോഡലുമായ മില്ലി മക്കിന്റോഷ്, വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകള്‍ ഷാര്‍ലറ്റ് രാജകുമാരി, കേറ്റ് മിഡില്‍ടണ്‍, ഫാഷന്‍ ഡിസൈനര്‍ മിഷ നൂനൂ എന്നിവരാണ് പ്രിയങ്കയ്ക്ക് പുറമെ മേഗന്റെ ബ്രൈഡ്സ്മേയ്ഡിന്റെ പട്ടികയിലുള്ളത്.