റിയാദ്: ചരിത്രം തിരുത്തിയ സ്‌ക്രീനിലേയ്ക്ക് സൗദി അറേബ്യയില്‍ സിനിമയുടെ തിരിച്ചുവരവ് യാഥാര്‍ഥ്യമായി. ബുധനാഴ്ച റിയാദിലെ അല്‍അഖീഖ് ഏരിയയിലെ കിങ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ തിയറ്ററില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തര്‍ പ്രദര്‍ശിപ്പിച്ചു. അടുത്ത മാസം ആദ്യം പൊതുജനങ്ങള്‍ക്കായി കൂടുതല്‍ തിയറ്ററുകള്‍ തുറന്നുകൊടുക്കും. 35 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍ സിനിമാ തിയറ്ററുകള്‍ തിരിച്ചുവന്നത്.
രാജ്യത്ത് വീണ്ടും സിനിമാ തിയറ്ററുകള്‍ തുടങ്ങാനുള്ള സൗദി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രാലയത്തിന്റെ ലൈസന്‍സ് അമേരിക്കയിലെ വന്‍ഡാ ഗ്രൂപ്പിന്റെ എഎംസി തിയറ്റഴ്സ് (അമേരിക്കന്‍ മള്‍ട്ടി സിനിമാ) സ്വന്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കും തിയറ്ററുകളില്‍ പുരുഷന്മാരോടൊപ്പം സിനിമാ കാണാം. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എഎംസി തിയറ്റേഴ്സ് സൗദി അറേബ്യയിലെ പതിനഞ്ചു നഗരങ്ങളിലായി നാല്‍പതു സിനിമാ തിയറ്ററുകള്‍ സ്ഥാപിക്കും.