പത്തനംതിട്ട(കലഞ്ഞൂര്‍):സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരനും സര്‍ക്കാര്‍ കരാറുകാരനുമായ കലഞ്ഞൂര്‍ മധു ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ടാര്‍ മിക്സിങ് പ്ലാന്റ് തുടങ്ങുന്നതിനുളള നടപടികള്‍ ആരംഭിച്ചത് ഒരു വര്‍ഷം മുന്‍പാണ്. കടലാസു ജോലികള്‍ എല്ലാം രഹസ്യമായി പൂര്‍ത്തിയാക്കി. പാര്‍ക്കിനുള്ളില്‍ സ്ഥലം അനുവദിച്ചു കിട്ടിയതും ആരോടും പറഞ്ഞില്ല. അവിടെ പ്ലാന്റിനായി മണ്ണു നീക്കം ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയതും വിവരം പുറത്തു വന്നതും. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മെഷിനറികള്‍ അന്ന് ഓര്‍ഡര്‍ ചെയ്തിരുന്നതാണ്. നിര്‍മാണം പൂര്‍ത്തിയാക്കി ഇവിടേക്ക് കൊണ്ടു വന്നത് വ്യവസായ പാര്‍ക്കില്‍ സ്ഥലം ലഭിച്ചതിന് …