ഏനാദിമംഗലം ടാര്‍ മിക്സിങ് പ്ലാന്റ്: ജനങ്ങളുടെ സംശയം ദൂരീകരിക്കാതെ മാധ്യമങ്ങളേയും രാഷ്ട്രീയക്കാരെയും കൈയിലെടുക്കാന്‍ ശ്രമം: സമുദായ നേതാക്കളുടെ പിന്തുണയും തേടുന്നു: നിയമപ്രകാരമുള്ള അനുമതികളും അന്യം

16 second read

പത്തനംതിട്ട :ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ സംസ്ഥാന ധനമന്ത്രിയുടെ സഹോദരന്‍ സ്ഥാപിക്കുന്ന പ്ലാന്റിനെ ചൊല്ലി വിവാദം കൊഴുക്കുമ്പോള്‍ ന്യായീകരണ തൊഴിലാളികളായി രംഗത്തു വന്നിരിക്കുന്നത് രാഷ്ട്രീയക്കാരും സമുദായ നേതാക്കളുമാണ്. ഇവരൊന്നും ഈ പ്രദേശവുമായി ബന്ധമില്ലാത്തവര്‍ ആണെന്നതാണ് ഏറെ രസകരം. തങ്ങളെ ഒരു വിധത്തിലും ബാധിക്കാത്ത, ഒരിക്കലും ഹാനികരമാകാത്ത പ്ലാന്റിനെപ്പറ്റി വര്‍ണിക്കാനും ന്യായീകരിക്കാനും ഇവര്‍ക്ക് ആയിരം നാവാണ്. സമരം ചെയ്യുന്ന തങ്ങളുടെ പാര്‍ട്ടിക്കാരെയും പ്രവര്‍ത്തകരെയും കണ്ണുരുട്ടി പേടിപ്പിക്കാനും ഇവര്‍ തയാറാകുന്നു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് ജനകീയ സമരം ഏറ്റെടുത്തിരിക്കുന്നത്. ആദ്യം വന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റ വാര്‍ത്ത മാത്രം ചെയ്ത് മുതലാളിയുടെ പരസ്യവും വാങ്ങി പോക്കറ്റിലിട്ട് മടങ്ങി. ഇവര്‍ തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് കരുതിയിരുന്ന ഏനാദിമംഗലത്തെ പാവം ജനങ്ങള്‍ ഒരിക്കല്‍ കൂടി വഞ്ചിക്കപ്പെട്ടു. ജനകീയ സമരത്തിനൊപ്പം ഇപ്പോള്‍ മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണുള്ളത്.ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്ലാന്റിന് അനുകൂലമായ വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ, ഇത് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പര്യാപ്തമായിരുന്നില്ല.

അത്യാധുനിക പ്ലാന്റാണെന്നും ഇതിന് മലിനീകരണ തോത് കുറവാണെന്നുമാണ് മുതലാളി പറയുന്നത്. പക്ഷേ, ഈ വിവരം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇവര്‍ തയാറാകുന്നില്ല. ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാദും മടിക്കുന്നു. മാത്രവുമല്ല, നിയപരമായ അനുമതികള്‍ എന്തൊക്കെ പ്ലാന്റിന് ഉണ്ട്, ഇല്ല എന്ന കാര്യവും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇത്രയും വിശാലമായ ഒരു വിശദീകരണം ഉടമ നല്‍കുകയും അത് നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ സമരം അവസാനിപ്പിക്കാന്‍ കഴിയൂ. നിയമപരമായ അനുമതികള്‍ എല്ലാം പ്ലാന്റിന് ഇല്ലാത്തതിനാല്‍ സമീപഭാവിയിലൊന്നും ഇതിന് കഴിയുകയില്ല.

പ്രമുഖ സമുദായ നേതാക്കളെ ഉള്‍പ്പെടുത്തി ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതായും വിവരമുണ്ട്. കലഞ്ഞൂര്‍ മധു അടൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ്. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന് കീഴിലുള്ള ഒരു കരയോഗത്തിന്റെ പ്രസിഡന്റും. സമരത്തിന്റെ മുന്‍നിരയില്‍ നിലവില്‍ ഇദ്ദേഹമുണ്ടെങ്കിലും മനസു കൊണ്ട് യൂണിയന്‍ പ്രസിഡന്റിനൊപ്പമാണെന്നാണ് സമരക്കാരില്‍ ചിലര്‍ ആരോപിക്കുന്നത്. മറ്റു ചില സമുദായ നേതാക്കളും മധുവിന് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. അതിനൊപ്പം തന്നെ വര്‍ഗീയ കാര്‍ഡ് ഇറക്കാനും ശ്രമം നടക്കുന്നു. ആര്‍ഡിഓ 13 ന് വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ സമരം അവസാനിപ്പിക്കാനുള്ള ധാരണ നേതാക്കള്‍ അംഗീകരിക്കും. എന്നാല്‍, പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ക്കുമെന്നാണ് വെളിയില്‍ വരുന്ന വിവരം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…