അടൂര്‍: കോട്ടയത്ത് കെവിന് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്നും കേരളം ഇനിയും മുക്തമായിട്ടില്ല. അതിനിടെ ഇന്നലെ രാത്രി അടൂരില്‍ അരങ്ങേറിയ കെവിന് മോഡല്‍ തട്ടിക്കൊണ്ടു പോകല്‍. പരാതി കിട്ടി അരമണിക്കൂറിനകം പൊലീസ് ഇരയെയും രണ്ടു വേട്ടക്കാരെയും പിടികൂടി. സംഭവം ഇങ്ങനെ. അടൂര്‍ മുത്തൂറ്റ് ഹോണ്ടയില്‍ സര്‍വീസ് എന്‍ജിനീയറായ കൊട്ടാരക്കര കുളക്കട ലക്ഷ്മി വിലാസത്തില്‍ ആര് സൂരജിനെ(23)യാണ് ഇന്നലെ രാത്രി ഏഴേ മുക്കാലോടെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കോട്ടമുകള്‍ ഗവ ഗസ്റ്റ് ഹൗസിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടു പോയത്. ഗസ്റ്റ് …