കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായി.തിരുനെല്‍വേലിയില്‍ നിന്ന് തെന്മല പോലീസാണ് ഇവരെ പിടികൂടിയത്.
കെവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയ ഇടമണ്‍ നിഷാന മന്‍സിലില്‍ നിയാസ്,റിയാസ് മന്‍സിലില്‍ റിയാസ് എന്നിവരാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. കേസില്‍ പതിമൂന്നോളം പേര്‍ പ്രതികളാകുമെന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 13 പേരുണ്ടെന്ന് പിടിയിലായ ആള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
കെവിന്റെ(26) മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്നാണ് കണ്ടെത്തിയത്. നാട്ടുകാരാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നു കാറുകളിലായി എത്തിയ സംഘം കെവിനെ തട്ടിക്കൊണ്ടു പോയത്. കെവിനൊപ്പം ബന്ധു മാന്നാനം കളമ്പാട്ടുചിറ അനീഷിനേയും ഇവര്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇയാളെ വഴിയില്‍ ഉപേക്ഷിച്ചു.